പാലാ മീനച്ചിൽ താലൂക്കിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പൂജവയ്പ്പിനും സരസ്വതീപൂജയ്ക്കുമുള്ള ഒരുക്കങ്ങളായി.
വെള്ളപ്പാട് ഭഗവതിക്ഷേത്രത്തിൽ സരസ്വതീപൂജയും പൂജവയ്പ്പിനും മേൽശാന്തി സുരേഷ് ആർ. പോറ്റി കാർമ്മികത്വം വഹിക്കും. ഇന്ന് വെകിട്ട് 6.30 ന് പൂജവയ്പ്പ്, തുടർന്ന് സരസ്വതീപൂജ, നാളെ മഹാനവമി പൂജ, ഗണപതിഹോമം, ആയുധപൂജ, സരസ്വതിപൂജ. വിജയദശമി നാളിൽ വിദ്യാരംഭം. ഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30 ന് പൂജവയ്പ്പ്. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ തൂലികാ പൂജ.നാളെ രാവിലെ 7.30 ന് തൂലികാ പൂജയും സരസ്വതീപൂജയും. വിദ്യാരംഭനാളിൽ രാവിലെ 7.30 ന് തൂലികാപൂജ സമാപനവും വിദ്യാരംഭവും പൂജിച്ച പേനകളുടെ പ്രസാദ വിതരണവും. 8 മുതൽ ശിവഗിരി ശാരദാക്ഷേത്ര സന്നിധിയിൽ നിന്നും എത്തിച്ച് വിരിച്ച മണലിൽ പ്രായഭേദമന്യെ ഭക്തർക്ക് പ്രാർത്ഥനാമന്ത്രങ്ങൾ എഴുതാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
കെഴുവംകുളം ഗുരുദേവക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് പൂജവയ്പ്പ് നടക്കും. 15 ന് രാവിലെ സരസ്വതീപൂജ, വിദ്യാരംഭം എന്നിവ നടക്കും. മേൽശാന്തി പമ്പാവാലി മഹേശ്വരൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കുമെന്ന് ശാഖാ സെക്രട്ടറി മനീഷ് മോഹൻ അറിയിച്ചു.
പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭനാളിൽ ലിപി സരസ്വതീപൂജ നടക്കും. ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖസ്വാമി ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, അന്തീനാട് ശ്രീമഹാദേവ ക്ഷേത്രം, കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, രാമപുരം ശ്രീരാമസ്വാമിക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനിദേവി ക്ഷേത്രം, പൈക ശ്രീചാമണ്ഡേശ്വരി ക്ഷേത്രം, വിളക്കുമാടം ശ്രീഭഗവതി ക്ഷേത്രം, കുറിഞ്ഞി വനദുർഗ്ഗദേവി ക്ഷേത്രം, കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, പയപ്പാർ ശ്രീധർമ്മശാസ്ത്രാ ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം തുടങ്ങിയിടങ്ങളിലും വിശേഷാൽ പൂജകളോടെ പൂജവയ്പ്പും വിദ്യാരംഭവും നവരാത്രി ആഘോഷ സമാപനവും നടക്കും.