bus

മുണ്ടക്കയം: ബ​സ് ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർത്​ഥി​ക​ൾ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ്‌ ന​ൽ​കുന്നില്ലെന്ന് പരാതി. ക​ൺ​സ​​ഷ​ൻ കാ​ർ​ഡു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ടി​ക്ക​റ്റ് നി​ര​ക്കി​ൽ ഇ​ള​വ്‌ ന​ൽ​കാ​നാവില്ലെന്നാണ് ബ​സ് ജീ​വ​ന​ക്കാ​ർ പറയുന്നത്. ഇ​തിനാൽ​ മുഴുവൻ ടി​ക്ക​റ്റ് ചാ​ർ​ജ് ന​ൽ​കി​യാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. ഐ​.ഡി കാ​ർ​ഡ് ഹാ​ജ​രാ​ക്കി​യാ​ൽ ക​ൺ​സ​ഷ​ൻ ന​ൽ​കാ​മെ​ന്ന് ചി​ല ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു​ണ്ട്. പ​ക്ഷെ ഐ​.ഡി കാ​ർ​ഡ് ഹാ​ജ​രാ​ക്കു​മ്പോ​ൾ ക​ൺ​സ​​ഷ​ൻ കാ​ർ​ഡ് ഇ​ല്ലാ​തെ ഇ​ള​വ്‌ ന​ൽ​കി​ല്ലെ​ന്ന് പ​റ​യു​ന്നെ​ന്ന് വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സവും മു​ണ്ട​ക്ക​യം, എരുമേലി ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ബ​സ് ജീ​വ​ന​ക്കാ​രും വി​ദ്യാ​ർ​ത്ഥി​ക​ളുമായി വാക്കേറ്റമുണ്ടായി.