venu

കോട്ടയം: ചിത്ര ദർശന ഫിലിം സൊസൈറ്റി, ആത്മ ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചലച്ചിത്ര നടൻ നെടുമുടി വേണു അനുസ്മരണ സമ്മേളനം 16ന് വൈകിട്ട് 4ന് ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ദർശന ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംവിധായകൻ ജോഷി മാത്യു, നിർമാതാവ് ജൂബിലി ജോയ് തോമസ് , പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ , തേക്കിൻകാട് ജോസഫ് , കലാസംഘം ഹംസ, എം.ജി.ശശിധരൻ, ബിനോയ് വേളൂർ, വിനു വി. ശേഖർ, മാത്യൂസ് ഓരത്തേൽ തുടങ്ങിയവർ പങ്കെടുക്കും.