yathra

കോട്ടയം: വർഗീയമുക്തി, ഹിംസമുക്തി, ലഹരിമുക്തി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആചാര്യശ്രീയുടെ ആത്മീയ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സര്‍വധര്‍മ്മ സദ്ഭാവനാ യാത്രയ്ക്ക് കോട്ടയത്തു സ്വീകരണം നല്‍കി.വിവിധ മതങ്ങളിലെ നന്മയുടെ ശക്തികളെ ഏകോപിപ്പിച്ച് കേരളത്തിന്റെ സമഗ്ര നവോത്ഥാനം ലക്ഷ്യമാക്കിയാണു യാത്ര നടത്തുന്നതെന്ന് പത്രസമ്മേളനത്തില്‍ ആചാര്യശ്രീ പറഞ്ഞു. യാത്രയ്ക്കു നേതൃത്വം നല്‍കുന്ന ഫാ. ജോണ്‍ പുതുവ, ഡോ. കാസിമില്‍ കാസിമി, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ , ഫാ. വര്‍ഗീസ് മുഴുത്തേറ്റ്, വിന്‍സെന്റ് മാളിയേക്കല്‍ എന്നിവരും പങ്കെടുത്തു. 14നു തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ യാത്ര സമാപിക്കും.