cricket

കോട്ടയം: ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷൻ ഫോർ പിസിക്കലി ചലഞ്ച്ഡ് എന്ന സംഘടന രൂപീകരിച്ചു. അരുണ്‍ എസ് ആലുങ്കല്‍ (പ്രസിഡന്റ്), സനേഷ് എം.റ്റി (വൈസ് പ്രസിഡന്റ്), ഉക്കാഷ് ഉസ്മാന്‍ (സെക്രട്ടറി), നടേശന്‍ പി (ട്രഷറര്‍), പ്രവീണ്‍ (ജോ.സെക്രട്ടറി) തുടങ്ങിയവരാണ് ഭാരവാഹികള്‍.

ഈ വര്‍ഷത്തെ സംസ്ഥാന ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി 14,15,16 തീയതികളില്‍ ആറ് ജില്ലകളെ പങ്കെടുപ്പിച്ച് ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇന്റര്‍ഡിസ്ട്രിക്ട് മാച്ചുകള്‍ സംഘടിപ്പിക്കും. ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സൺ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസം ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും.