മുണ്ടക്കയം : ഇളങ്കാട് - വല്യേന്ത - വാഗമൺ റോഡിന്റെ സംരക്ഷണഭിത്തി ഇന്നലെ പുലർച്ചെ ഇടിഞ്ഞ് വീഴ്ന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ വല്യേന്ത, മേലേത്തടം അറയ്ക്കൽ മുരളിയുടെ വീടും ഇതോടെ അപകടാവസ്ഥയിൽ ആയി. പഞ്ചായത്തംഗം രജനി സുധീറിന്റെ നേതൃത്വത്തിൽ മുരളിയെ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. കനത്ത മഴ തുടർന്നാൽ വീട് പൂർണ്ണമായും തകരാനിടയുണ്ട്.