കോട്ടയം : പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രിക്കണമെങ്കിൽ ബാലറ്റിലൂടെ പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന് കേരള ഇൻഫർമേഷൻ ടെക്നോളജി സംസ്ഥാന പ്രസിഡന്റ് അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽപെട്രോളടിക്കാൻ എത്തിയവർക്ക് സൗജന്യമായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് പ്രീണനം മാത്രം നടത്തി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ കർഷകരെയും, സാധരണ ജനങ്ങളെയും ശത്രുക്കളെപ്പോലെയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി. വി.ജെ.ലാലി, ജയിസൺ ജോസഫ്, പ്രസാദ് ഉരുളികുന്നം, കര്യൻ പി.കുര്യൻ,ൽ എന്നിവർ പ്രസംഗിച്ചു.