പൊൻകുന്നം : ക്ഷേത്രങ്ങളിൽ ദുർഗാഷ്ടമിദിനമായ ഇന്ന് വൈകിട്ട് പൂജവയ്പ്പ്. ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും ആയുധവും പൂജവെയ്ക്കും. നാളെ മഹാനവമി ദിനത്തിൽ സരസ്വതിപൂജ, ഗ്രന്ഥപൂജ എന്നിവ നടത്തും. വെള്ളിയാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും. പൂജയെടുപ്പിന് ശേഷം മേൽശാന്തിമാരും ആചാര്യന്മാരും കുട്ടികളെ എഴുത്തിനിരുത്തും.

പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രത്തിൽ മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. ചിറക്കടവ് മഹാദേവക്ഷേത്രത്തിലും പൂജവെപ്പ്, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ നടക്കും. ചെറുവള്ളി ദേവിക്ഷേത്രത്തിൽ മേൽശാന്തി പെരുനാട്ടില്ലം മനോജ് നമ്പൂതിരിയും ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ മേൽശാന്തി കെ.എസ്.ശങ്കരൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും.

പനമറ്റം ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി പുന്നശേരിയില്ലം വിനോദ് നമ്പൂതിരി കാർമ്മികത്വം വഹിക്കും. എലിക്കുളം ഭഗവതിക്ഷേത്രത്തിൽ മേൽശാന്തി കളത്തിൽ പെരികമനയില്ലം വിഷ്ണു നമ്പൂതിരി കാർമ്മികത്വം വഹിക്കും. ഉരുളികുന്നം ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ മേൽശാന്തി നാരായണമംഗലം വാസുദേവൻ മൂസത് കാർമ്മികത്വം വഹിക്കും.

ഇളങ്ങുളം മുത്താരമ്മൻ കോവിൽ, ഇളങ്ങുളം ശാസ്താക്ഷേത്രം, ഇളമ്പള്ളി ധർമ്മശാസ്താക്ഷേത്രം, വാഴൂർ വെട്ടിക്കാട് ശാസ്താക്ഷേത്രം, കൊടുങ്ങൂർ ദേവിക്ഷേത്രം, ആനിക്കാട് തെക്കുംതല ഭഗവതിക്ഷേത്രം, വട്ടകക്കാവ് ഭഗവതിക്ഷേത്രം, കിഴക്കടമ്പ് മഹാദേവക്ഷേത്രം, ആനിക്കാട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ പൂജവെപ്പ്, വിദ്യാരംഭം എന്നിവയുണ്ട്.

ആനിക്കാട്: പെരുന്നാട്ട് ആശാൻമാരുടെ പരദേവതാ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള അക്ഷരോപാസന, വിദ്യാരംഭ ചടങ്ങുകൾക്ക് ഒരുക്കങ്ങളായി.
ദുർഗ്ഗാഷ്ടമി ദിനമായ 13 ന് വൈകിട്ട് പൂജവെപ്പ്. 14 ന് നവരാത്രി ദിനത്തിൽ രാവിലെ പ്രത്യേക പൂജകൾ. തുടർന്ന് 10 ന് സർപ്പപൂജ. വൈകിട്ട് ദീപാരാധനയും ഭജനയും.15 ന് വിജയദശമി ഉത്സവം. രാവിലെ 8.30 ന് പൂജയെടുപ്പ്. 9 ന് അക്ഷരോപാസന, തുടർന്ന് വിദ്യാരംഭം; കുടുംബ കാരണവർ ബാലകൃഷ്ണപ്പണിക്കർ കുട്ടികളെ എഴുത്തിനിരുത്തും. മേൽശാന്തി സി.എൻ. ശ്രീധരൻനമ്പൂതിരി കാർമ്മികത്വം വഹിക്കും. 17 ന് രാവിലെ 9.30 ന് ദ്വാദശി പൂജയും കാൽകഴുകിച്ചൂട്ടും.