പൊൻകുന്നം : കനത്തമഴയെത്തുടർന്ന് പൊൻകുന്നം-പുനലൂർ ഹൈവേയിൽ പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്ന് വളവിൽ ടാറിംഗ് പൊളിച്ച് ഉറവവെള്ളം പുറത്തേക്കൊഴുകി. റോഡിലാകെ പരന്ന് വെള്ളമൊഴുകുന്നുണ്ട്. അടുത്തിടെ പൂർത്തിയാക്കിയ ടാറിംഗാണ് തകർന്നത്. കെ.എസ്.ടി.പി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കരാർകമ്പനിയുടെ പ്രതിനിധികളും എത്തിയിരുന്നു. ഈ ഭാഗം ഉറവസാദ്ധ്യത കൂടി പരിഗണിച്ച് കൂടുതൽ നിലവാരത്തിൽ ടാറിംഗ് നടത്തേണ്ടി വരും.