parcel-orry

അടിമാലി: പാഴ്സൽ ലോറിയിൽ പുക പടർന്നു, നിലയിൽ. ഇരുട്ട്കാനത്തിന് സമീപം അമ്പഴച്ചാൽ റോഡിൽ വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് നിറുത്തി പരിശോധിച്ചപ്പോൾ നിറയെ പുക പടർന്നിരുന്നു. എന്നാൽ തീ കത്തിയില്ല. വാനിൽ നിറയെ സാധനങ്ങളും ഹൈഡ്രജൻ പെറോക്സൈഡിന്റെ 40 ഓളം കന്നാസുകൾ ഉണ്ടായിരുന്നു. കൂടാതെ കെമിക്കലുകളും മരുന്നുകളും മിഠായി പായ്ക്കേറ്റുകളുമാണ് ഉണ്ടായിരുന്നത്. ഹൈഡ്രജൻ പെറോക്സൈഡ് ചോർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റ് കെമിക്കലുകളുമായി പ്രതിപ്രവർത്തിച്ചതാണ് പുകയുണ്ടായതെന്നാണ് നിഗമനം. നാട്ടുകാരും അടിമാലി ഫയർഫോഴ്സും എത്തി വാനിൽ നിന്നും സാധനങ്ങൾ മാറ്റി യതോടെയാണ് പരിഹാരമായത്.. എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് പൊകുന്ന പാഴ്സൽ വാഹനം ബൈസൺവാലിയിൽ ഇറക്കുന്നതിനായിരുന്നു ഹൈഡ്രജൻ പെറോക്സൈഡ് ജാറുകൾ . തീപിടിത്തം ഉണ്ടാകാതെയിരുന്നതുകൊണ്ട് വലിയെ ദുരന്തം ഒഴിവായി. കെമിക്കലുകളും മറ്റും പാഴ്സൽ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നത് വൻ അപകട ഭീഷണി ഉയർത്തുന്നതാണെങ്കിലും ഇതു സംബന്ധിച്ച് യാതൊരു നാടപടിയും ഉണ്ടാവാറില്ല.