വൈക്കം: പ്രവേശന വിജ്ഞാപനം പോലും പുറപ്പെടുവിക്കാത്തത് മൂലം അദ്ധ്യാപക പരിശീലന മേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാശ്രയ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജേഴ്‌സ് അസോസിയേഷൻ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ,
പി.കെ.കുഞ്ഞാലിക്കുട്ടി ,മോൻസ്‌ജോസഫ് എന്നിവർക്കും നിവേദനം നൽകി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നൂറുന്നീസ, ജയപ്രകാശ് , അഭിലാഷ്, പി.ജി.എം നായർ കാരിക്കോട്, വർഗ്ഗീസ് തൃശൂർ എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.