അടിമാലി : കിണർ നിർമാണ തൊഴിലാളിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തങ്കമണി പുളിങ്കാലായിൽ മാത്യുവിന്റെ മകൻ ഷെറിൻ (34) ആണ് മരിച്ചത്. അടിമാലി കല്ലാർ പീച്ചാടിന് സമീപം കിണർ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന നാലംഗ സംഘത്തിൽ പെട്ട തൊഴിലാളിയാണ് ഷെറിൻ. ഇന്നലെ പുലർച്ചെ 5 മണിക്ക് ശേഷമാണ് ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം. അടിമാലി എസ് ഐ സതീശ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു വേണ്ടി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.