അടിമാലി: കോടതിയിൽ നിന്നുള്ള പോലീസ് പ്രൊട്ടക്ഷൻ ഉത്തരവുമായി ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്ന ഖദീജക്ക് നേരെ വീണ്ടും വധശ്രമം. ഭർത്താവിന്റെ അടിയേറ്റ് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് കൊന്നത്തടി കണിച്ചാട്ട് പരീതിനെതിരെയാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഖദീജയെ തലക്കടിച്ചു വീഴ്ത്തിയത്. അടിമാലി താലൂക്കു ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഖദീജ. രക്തസ്രവം നിലക്കാത്തതിനാൽ വിദഗ്ദ്ധ ചികിത്സക്ക് ആയി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .2019 സെപ്തംബർ 5 ന് തലാക്ക് ചൊല്ലിയതിന് ശേഷം പരിത് ഖാദിജയെ വാക്കത്തി ഉപയോഗിച്ച് വെട്ടിയിരുന്നു. അന്ന് ഉമ്മയെ രക്ഷിക്കാൻ ഇടയ്ക്കു കയറിയ മകൻ കമറുദീനും ആഴത്തിലുള്ള വെട്ടേറ്റിരുന്നു.ഖദീജയെ അടിച്ച് വീഴ്ത്തിയതിനു ശേഷം രണ്ടാം ഭാര്യയും പരീതും ചേർന്നാണ് അടിമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വീണ് പരിക്കേറ്റു എന്നാണ് ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പരീതുമായി വഴക്ക് ഉണ്ടായ വിവരം ഖദീജ കട്ടപ്പനയുള്ള മകൻ കമറുദ്ദീനെ അറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കളെ വിവരം അറിയച്ചതിനെ തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ താടിയെല്ല് ഒടിഞ്ഞ നിലയിൽ ആയിരുന്നു. ഖദീജയുടെ ബന്ധുക്കൾ എത്തിയതിനെ തുടർന്ന് പരീതും രണ്ടാം ഭാര്യയും ആശുപത്രിയിൽ നിന്നും കടന്നു കളഞ്ഞു. വെള്ളത്തൂവൽ പൊലീസിൽ മകൻ വിളിച്ച് പറഞ്ഞത് അനുസരിച്ച് ഖദീജയുടെ മൊഴിയെടുക്കാൻ എത്തിയപ്പോൾ സംസാരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഖദീജ