kob-omana

പനമറ്റം : സർവേ വകുപ്പ് മുൻ ഹെഡ് സർവേയർ പനമറ്റം ആലപ്പാട്ടേൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ റിട്ട.ഡെപ്യൂട്ടി തഹസിൽദാർ പി.ജി.ഓമന(67) നിര്യാതയായി. കാരണംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനീഷ് മുരളീധരൻ (മുൻ ജോയിന്റ് ഡയറക്ടർ, സിഡാക്, തിരുവനന്തപുരം, എം.ഡി., ആൽത്തറ ഫാംസ്, പീരുമേട്), അജീഷ് മുരളീധരൻ(സോഫ്റ്റ് വെയർ എൻജിനീയർ, യു.എസ്.എ). മരുമക്കൾ: ഡോ.സ്മിതാ കൈമൾ(വെറ്ററിനറി സർജൻ, ഇളങ്ങുളം), ചിത്രാ രാജൻ (സോഫ്റ്റ് വെയർ എൻജിനീയർ, യു.എസ്.എ) സംസ്‌കാരം നടത്തി. സഞ്ചയനം 17ന് രാവിലെ 10 ന്.