ചങ്ങനാശേരി : ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലെ പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് വ്യവസായം ആരംഭിക്കണമെന്ന് നിയമസഭയിൽ ചോദ്യോത്തര വേളയിൽ അഡ്വ ജോബ് മൈക്കിൾ എം.എൽ.എ വ്യവസായ മന്ത്രിയോട് ചോദ്യം ഉന്നയിച്ചു. ഇലക്ട്രോണിക്സ് വ്യവസായ സ്ഥാപനങ്ങൾ നടത്താൻ കഴിയുന്ന മേഖലകളിൽ സർക്കാർ പഠനം നടത്തി അനുയോജ്യമായ ഘടകങ്ങൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു .വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ നിയമസഭ ചോദ്യോത്തരവേളയിൽ ആവശ്യപ്പെട്ടു.