തലയോലപ്പറമ്പ് : ഉത്തർപ്രദേശിൽ സമരം ചെയ്ത കർഷകരെ വാഹനം ഓടിച്ചു കയ​റ്റി കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം തലയോലപ്പറമ്പ് ഏരിയാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ പോസ്​റ്റോഫീസ് ഉപരോധിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് യു.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ പി.വി.ഹരിക്കുട്ടൻ, ടി.വി.രാജൻ, ഡി.എം. ദേവരാജൻ, കെ.എസ്. വേണുഗോപാൽ, അഡ്വ.കെ.വി പ്രകാശൻ ,എ.പത്രോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി ടി.ആർ.സുഗതൻ സ്വാഗതം പറഞ്ഞു. പ്രക്ഷോഭകരെ പൊലീസ് അറസ്​റ്റ് ചെയ്ത് നീക്കി.