വൈക്കം : അഖിലേന്ത്യാ കിസാൻ സഭ ടി.വി.പുരം സൗത്ത് മേഖലാ കൺവെൻഷൻ മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.ആർ.നടരാജപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ, രമേശൻ, മുരളീധരൻ നായർ, എം.എസ്.രാമചന്ദ്രൻ, ബി.സദാനന്ദൻ, പി.വി.മനോഹരൻ എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി ശിവദാസ് പാലൂരുത്തിൽ (പ്രസിഡന്റ്), പി.വി.മനോഹരൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.