വൈക്കം : കനത്ത മഴയിൽ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു. വൈക്കം മടിയത്തറ ഷാ മൻസിൽ അബ്ബാസിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവസമയത്ത് കിണറിനു സമീപം ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കിണർ ഉപയോഗശൂന്യമായതോടെ അബ്ബാസിന്റെയും കുടുംബത്തിന്റെയും വെള്ളംകുടി മുട്ടി. ദിവസങ്ങളായി മഴ പെയ്യുന്നതിനാൽ നനവ് മൂലം മണ്ണിന്റെ ഉറപ്പ് കുറഞ്ഞതിനാലാണ് കിണർ ഇടിഞ്ഞു താഴ്ന്നതെന്നാണ് കരുതന്നത്. നഗരസഭ അധികൃതരും വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ദുരന്ത നിവാരണ അതോറി​റ്റിക്ക് ഉടൻ റിപ്പോർട്ട് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.