തൃക്കൊടിത്താനം: മഹാക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് പൂജവെയ്പ് നടത്തി. മേൽശാന്തി ശംഭൂ നമ്പൂതിരി, കീഴ്ശാന്തി ഋഷികേശൻ നമ്പൂതിരിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിജയദശമി ദിവസമായ ശനിയാഴ്ച രാവിലെ എട്ടിന് പൂജയെടുപ്പും, വിശേഷൽ പൂജയും നടക്കും.
മാടപ്പള്ളി: മാടപ്പള്ളി ഭഗവതിക്ഷേത്രത്തിൽ ഇന്ന് രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെ അഖണ്ഡനാമാർച്ചന.15ന് വെള്ളിയാഴ്ച്ച രാവിലെ ഏഴിന് പൂജയെടുപ്പ്.7.30 മുതൽ പൂജയെടുപ്പ്, വിദ്യാരംഭം.
കുറിച്ചി: ഇടനാട്ട് ഇണ്ടളയപ്പസ്വാമി ക്ഷേത്രത്തിൽ ഇന്ന് ദേവീഭാഗവത നവാഹയജ്ഞ സമാപനം, വിജയദശമി ദിവസം രാവിലെ 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം, കുട്ടികളെ എഴുത്തിനിരുത്തൽ. നവരാത്രി ദിവസങ്ങളിൽ, രാവിലെ ക്ഷേത്രത്തിൽ എത്തുന്ന കുട്ടികൾക്ക് പൂജിച്ച സാരസ്വതം നെയ്യും, തൃമധുരവും നൽകും.
ചങ്ങനാശേരി: പെരുന്ന കിഴക്ക് 257-ാം നമ്പർ എൻ.എസ്.എസ് കരയോഗം വക മാരണത്തുകാവ് ശ്രീ അംബികാ ക്ഷേത്രത്തിലെ നവരാത്രി പൂജകൾ 15 വരെ നടക്കും. 15ന് രാവിലെ ഏഴിന് പൂജയെടുപ്പ് ചടങ്ങുകൾ നടക്കും.തുടർന്ന് വിദ്യാരംഭം.
കുറിച്ചി: മുല്ലക്കൽ ഭഗവതി ക്ഷേത്രത്തിൽ 15 വരെ നവരാത്രി ആഘോഷവും നവാഹയജ്ഞവും നടക്കും. യജ്ഞാചാര്യൻ പുതു മന ഇല്ലം നീലകണ്ഠശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും. ഗായത്രിഹോമവും മഹാഭഗവതി സേവയും ഉണ്ടായിരിക്കും. വിദ്യാരംഭത്തിനുള്ള സൗകര്യം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് സെക്രട്ടറി നാരായണൻ നമ്പൂതിരി അറിയിച്ചു.
തുരുത്തി: ഈശാനത്തുകാവ് ദേവീക്ഷേത്രത്തിൽ മഹാനവമി വിജയദശമി ദിനങ്ങളിൽ ദേവീ നടയിലും കൃഷ്ണ നടയിലും ശ്രീവിദ്യാ മന്ത്രാർച്ചനയും വിദ്യാഗോപാലമന്ത്രാർച്ചനയും വിശേഷാൽ പൂജയും നടത്തും.നവരാത്രി സംഗീതോത്സവത്തിൽ ഇന്ന് അദ്രിജിത്.ടി.കൃഷ്ണൻ അരങ്ങിലെത്തും.