വൈക്കം : സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ആവർത്തിച്ചുണ്ടാകുന്ന അതിക്രമങ്ങളെയും പീഡനങ്ങളെയും നേരിടാൻ കരുത്തുറ്റ സ്ത്രീശക്തികൂട്ടായ്മ ഉണ്ടാകണമെന്ന് താലൂക്ക് ലീഗൽ സർവീസ് ചെയർപേഴ്‌സണും, വൈക്കം മുൻസിഫുമായ ടി.ബി.ഫസീല പറഞ്ഞു. ലോക ബാലികാ ദിനാഘോഷത്തോടനുബന്ധിച്ച് ആശ്രമം സ്‌കൂളിൽ നടത്തിയ നിയമ ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രഥമാദ്ധ്യാപിക പി.ആർ.ബിജി അദ്ധ്യക്ഷത വഹിച്ചു. വേറിട്ട നേട്ടത്തിന് ഉടമകളായ പെൺകുട്ടികളെ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ആദരിച്ചു. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ബിന്ദുമേരി ഫെർണാണ്ടസ്, വൈക്കം ബാർ അസോസിയേഷൻ പ്രസിഡന്റ് എം.പി.മുരളീധരൻ , വാർഡ് കൗൺസിലർ ആർ.സന്തോഷ്, പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ്, പ്രിൻസിപ്പൽമാരായ ഷാജി.ടി.കുരുവിള, എ.ജ്യോതി, പി.സുശീല, പി.എസ്.ലതീഷ്, ബാർ അസോസിയേഷൻ സെക്രട്ടറി പി.ആർ.പ്രമോദ് ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ് നായർ, ഇ.പി.ബീന,മിനി വി അപ്പുക്കുട്ടൻ, ആർ.ജെഫിൻ, പി.വി.വിദ്യ, എസ്.ശ്രീവിദ്യ, ഹീരരാജ്, കെ.പി.മഞ്ജു, പ്രീത വി പ്രഭു ,അമൃത പാർവ്വതി എന്നിവർ പ്രസംഗിച്ചു. ലീഗൽ സർവീസ് താലൂക്ക് പാനൽ ലോയർ അഡ്വ.എ.രമണൻ കടമ്പറ ക്ലാസ് നയിച്ചു.