ചങ്ങനാശേരി: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ച്ചയ്ക്ക് ഇരയാക്കിയയാൾക്ക് 10 വർഷം കഠിന തടവും 50000 രൂപയും ശിക്ഷ. കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നെടുംകുന്നം കോവേലി ചെറുകര താഴ്ചയിൽ ഗോപാലകൃഷ്ണനെയാണ് (58) ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ജി. പി ജയകൃഷ്ണൻ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 377 പ്രകാരമാണ് ശിക്ഷ. പിഴത്തുക കേസിൽ വിദ്യാർത്ഥിയ്ക്ക് നൽകണം. അല്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. പി. എസ് മനോജ് ഹാജരായി.