ചങ്ങനാശേരി: പുഴവാത് കണക്കൻ വീട്ടിൽ അഹമ്മദ് കണ്ണ് റാവുത്തർ (100) നിര്യാതനായി. ഖബറടക്കം നടത്തി. ചങ്ങനാശേരി പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് ട്രഷററായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
ഭാര്യ: കസ്തൂരി പറമ്പിൽ പരേതയായ ഐഷാ ബീവി. മക്കൾ: സഫറുല്ലാ ഖാൻ, അമാനുല്ലാഖാൻ (റിട്ട. ജനറൽ മാനേജർ, കെൽടോൺ), റഹ്മത്തുല്ലാ ഖാൻ (എം. ആർ. സ്റ്റോഴ്‌സ് പട്ടത്തിമുക്ക്), സൈനബ, ഹബീബുല്ലാ ഖാൻ, ജലാലുല്ലാ ഖാൻ (ജമാഅത്തെ ഇസ്ലാമി, ഏരിയ പ്രസിഡന്റ്, തളിപ്പറമ്പ്), ഹിദായത്തുല്ലാ ഖാൻ, എം. ഷറഫുല്ലാ ഖാൻ (സീനിയർ സബ് എഡിറ്റർ, മാധ്യമം, കൊച്ചി). മരുമക്കൾ: അബ്ദുൽ റെഷീദ് (ഈരാറ്റുപേട്ട ), റംല, ഷക്കീല, ലാലി, റൂബി, ഷംല, നീന, സൈനബ.