വൈക്കം : വൈക്കം റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സ്‌നേഹവീട് പദ്ധതിപ്രകാരം സൗജന്യമായി നിർമ്മിച്ച് നൽകുന്ന 5 വീടുകളുടെ താക്കോൽ ദാനവും, യുവജനങ്ങളിൽ സമ്പൂർണ സാക്ഷരത നടപ്പിലാക്കുന്നതിനായി റോട്ടറി ഇന്റർനാഷണൽ വിഭാവന ചെയ്തിരിക്കുന്ന ഇ.ലേണിംഗ് പദ്ധതി പ്രകാരം ഫോർഡ് മോട്ടോർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സഹകരണത്തോടെ താലൂക്കിലെ വിവിധ സ്‌കൂളുകളിലേയ്ക്കായി സൗജന്യമായി നൽകുന്ന 100 കമ്പ്യൂട്ടറുകളുടെ വിതരണവും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും. നാഗമ്പൂഴിമനയ്ക്ക് സമീപമുള്ള റോട്ടറി ഹാളിൽ നാളെ 3.30ന് കൂടുന്ന ചടങ്ങിൽ റോട്ടറി ഗവർണർ കെ.ശ്രീനിവാസൻ, സി.കെ.ആശ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, മുൻസിപ്പൽ ചെയർപേഴ്‌സൺ രേണുക രതീഷ്, മുൻ റോട്ടറി ഗവർണർ ഇ.കെ.ലൂക്ക് എന്നിവർ പങ്കെടുക്കും.