കോട്ടയം : കേരള കർഷക കടാശ്വാസ കമ്മിഷൻ ജില്ലയിലെ കർഷകർക്ക് നൽകിയ ഇളവിൽ സർക്കാർ ഏറ്റെടുത്ത ബാധ്യത തുക 6.74 ലക്ഷം രൂപ ബാങ്കുകൾക്ക് അനുവദിച്ചു. ജില്ലയിലെ അഞ്ചു സർവീസ് സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത ഏഴ് കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. നീണ്ടൂർ, കൂരോപ്പട, ആർപ്പൂക്കര, അയർക്കുന്നം, ഇളങ്കുളം എന്നീ സർവീസ് സഹകരണ ബാങ്കുകൾക്കാണ് കടാശ്വാസ പദ്ധതി പ്രകാരം തുക അനുവദിച്ചത്.