കോട്ടയം : ക്ഷീര വികസന വകുപ്പിന്റെ ക്ഷീര പരിശീലന കേന്ദ്രത്തിൽ ക്ഷീര കർഷകർക്കായി തീറ്റപ്പുൽ കൃഷി സംബന്ധിച്ച് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 22, 23 തീയതികളിൽ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുളളവർ 21 നകം 9495445536 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം.