നീണ്ടൂർ: നീണ്ടൂർ അരുണോദയം ശ്രീനാരായണ ശാരദ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്നും നാളെയുമായി നടക്കും. 14ന് രാവിലെ 5.30ന് നടതുറപ്പ്. 8ന് ശ്രീവിദ്യ മന്ത്രാർച്ചന. 9ന് ഉച്ചപൂജ. വൈകന്നേരം 6ന് ത്രിപുര സുന്ദരി മന്ത്രാർച്ചന എന്നീ വിശേഷാൽ പൂജകൾ നടക്കും.15ന് വിജയദശമിയോടനുബന്ധിച്ചു രാവിലെ 5.30 ന് നടതുറപ്പ്, 6ന് മഹാ ഗണപതിഹോമം, 6.30ന് പൂജയെടുപ്പ്, 7ന് വിദ്യാരംഭം. ക്ഷേത്രം തന്ത്രി അയ്മനം രഞ്ജിത് മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം 4.30ന് ശ്രീനാരയണ ധർമ്മ പ്രചാരക പരിശീലന ക്ലാസ് 7-ാമത് ബാച്ച് ഉദ്ഘാടനവും 6-ാമത് ബാച്ച് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണവും ശാഖാ പ്രസിഡന്റ് എം.പി പ്രകാശ് നിർവഹിക്കും. സെക്രട്ടറി ഷാജി എ.ഡി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് വി.ടി സുനിൽ, യു.കെ ഷാജി, കെ.ആർ സന്തോഷ്, കെ.കെ ശിവൻ, പി.ആർ സന്തോഷ്, കെ.എൻ ബിനു, സി.കെ ലക്ഷ്മണൻ, പി.എസ് ശ്രീരാജ്, സുമേഷ് ബാബു, ഉഷ ഭാസ്‌കരൻ, മിനി സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.