oxi

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിൽ ഒരു കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ഓക്‌സിജൻ പ്ലാന്റിന്റെ നിർമാണം പൂർത്തിയായി. ഒരു മിനിറ്റിൽ 500 ലിറ്റർ സംഭരണശേഷിയുള്ള ഇത് ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ ഏറ്റവും വലിയ ഓക്‌സിജൻ പ്ലാന്റാണ്. ഉമ്മൻ ചാണ്ടിയുടെ എം.എൽ.എ. ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. നാലു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി. 50 കിടക്കകളിൽ 24 മണിക്കൂറും ഓക്‌സിജൻ സൗകര്യം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ കെ.എ. മനോജ് പറഞ്ഞു. പ്ലാന്റിന്റെ ട്രയൽ റൺ നടത്തി പ്രവർത്തനം ആരംഭിച്ചു.