assist

കോട്ടയം: ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് നടപ്പാക്കുന്ന ഒ.ആർ.സി. പദ്ധതിയിൽ ഒ.ആർ.സി. പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.എസ്.ഡബ്ല്യൂ/അംഗീകൃത ബിഎഡ് ബിരുദം / ബിരുദവും ഒ.ആർ.സി പദ്ധതിക്ക് സമാനമായ പരിപാടികളിൽ മൂന്നു വർഷത്തെ നേതൃപരമായ പരിചയവുമാണ് യോഗ്യത. വേതനം: 22290 രൂപ. 40 വയസ് കവിയരുത്. അപേക്ഷ 27നകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, കെ.വി.എം. ബിൽഡിംഗ്സ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം-686001 എന്ന വിലാസത്തിൽ ലഭിക്കണം. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാകും. ഫോൺ: 0481 2580548.