അടിമാലി: കുഞ്ചിത്തണ്ണിയിൽ അടിമാലി എക്‌സൈസ് റേഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ 250 ഗ്രാം കഞ്ചാവും ഒന്നര മില്ലിഗ്രാം എം.ഡി.എം.എ (മെത്തലീൻ ഡയോക്‌സി മെത്താം ഫിറ്റമിൻ) എന്നിവയുമായി കാറിൽ വരികയായിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു.വയനാട് വൈത്തിരി മണിയംകോട് പൊന്നട കുണ്ടിൽ ഉല്ലാസ് (22), ബൈസൺവാലി ചങ്ങനാശേരിക്കട കടവനാപ്പുഴ അഭിജിത്ത് (21) എന്നിവരാണ് അറസ്റ്റിലായത്.കുഞ്ചിത്തണ്ണിഭാഗത്ത് രാസലഹരി ഉപയോഗം വർദ്ധിക്കുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ പ്രതികളെ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം നടത്തി പിടികൂടുകയായിരുന്നു. പ്രതികളുടെ മാരുതി കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി. എക്‌സൈസ് ഇൻസ്‌പെക്ടർ പി കെ രഘുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വി പി സുരേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ എൻ അനിൽ ,സി വിൽ എക്‌സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, ശ്രീജിത്ത് എം എസ്, അരുൺ സി, രാഹുൽ രാജ്, സച്ചു ശശി,ശരത് എസ് പി എന്നിവർ പങ്കെടുത്തു.