വൈക്കം : ഐതിഹ്യപ്പെരുമയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് ഭക്തിനിർഭരമായ തുടക്കം. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈക്കത്തപ്പന്റെ ശ്രീകോവിലിൽ പൂജിച്ച ഗ്രന്ഥം മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരി, ഇടമന ജയൻ പോറ്റിയ്ക്ക് കൈമാറി. ക്ഷേത്ര കലാപീഠം അദ്ധ്വാപകരുടെയും വിദ്യാർത്ഥികളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ക്ഷേത്രകലാപീഠം ഹാളിലെ നവരാത്രി മണ്ഡപത്തിലെത്തിച്ചു. തുടർന്ന് വാദ്യമേളങ്ങളും പുസ്തകങ്ങളും നവരാത്രി പൂജയ്ക്കായി സമർപ്പിച്ചു. ഡെപ്യൂട്ടി ദേവസ്വം കമ്മിഷ ണർ കെ.ശ്രീലത, അസി.കമ്മിഷണർ ഡി.ജയകുമാർ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ എം.ജി.മധു, കലാപീഠം മനേജർ കെ.ഡി.ശിവൻ , പ്രിൻസിപ്പൽ എസ്.പി ശ്രീകുമാർ, തുടങ്ങിയവർ പങ്കെടുത്തു. 15 ന് രാവിലെ 7.30 ന് സരസ്വതി പൂജയ്ക്ക് ശേഷം 8 നാണ് വിദ്യാരംഭം.