അടിമാലി: അ. വന്യജീവികൾ വനത്തിന് പുറത്തിറങ്ങി പ്രദേശവാസികളുടെ കൃഷിക്കും വസ്തുവകകൾക്കും നാശമുണ്ടാക്കുകയും ജീവഹാനി സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിമാലി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ രതീഷ് കെ.വി.യുടെ നേതൃത്വത്തിൽ അടിമാലി ഗ്രാമ പഞ്ചായത്തിൽ ജനജാഗ്രതാ സമിതി രൂപികരിച്ചു.ആന, പന്നി, കുരങ്ങ് കൃഷിയിടത്തിൽ ഇറങ്ങുന്ന സ്ഥലങ്ങളിലെ ഉപയോഗ രഹിതമായി ഫെൻസിങ് അറ്റകുറ്റപ്പണികൾ അടിയന്തിരമായി ചെയ്യാനും ഫെൻസിങ്ങിലെ കാടുവെട്ട് തൊഴിലുറപ്പിൽ ഉൾപെടുത്തിചെയ്യാനും കാഞ്ഞിരവേലി, കുറത്തിക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ ഫെൻസിങ്, വാർഡ് തലത്തിൽ കമ്മറ്റികൂടാനുംകാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് ലൈസൻസുള്ള തോക്ക് ഉടമകളെ ഉൾപ്പെടുത്തി പാനൽ അടിമാലിയിൽ ടീം രൂപീകരിക്കാനും തീരുമാനിച്ചു.അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് അംഗങ്ങൾ, വില്ലേജ് ഓഫിസർ , മച്ചിപ്ലാവ്, വാളറ ,പനം കൂട്ടി , ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റെയ്ഞ്ച് ഓഫീർ മാർ , വനസംരക്ഷണ സമിതി പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.