പാലാ: ദില്ലിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള കർഷക പ്രതിഷേധദിനത്തിന്റെ ഭാഗമായി കേരള കർഷകസംഘം പാലാ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ പാലാ ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. കൊട്ടാരമറ്റത്ത് നിന്ന് പ്രകടനമായെത്തിയാണ് കർഷകസംഘം പ്രവർത്തകർ പോസ്റ്റോഫീസ് ഉപരോധിച്ചത്. ഉപരോധസമരം കർഷക സംഘം ജില്ലാ പ്രസിഡന്റ് പ്രൊഫ. ആർ.നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പാലാ ഏരിയ സെക്രട്ടറി ഏഴാച്ചേരി വി.ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം പാലാ ഏരിയ സെക്രട്ടറി പി.എം. ജോസഫ്, ഷാർളി മാത്യു, എൻ.ആർ. വിഷ്ണു, അഡ്വ. എസ്.ഹരി, പി.ജെ. വർഗീസ്, എ.എസ്. ചന്ദ്രമോഹൻ, കെ.കെ. ഗിരീഷ്‌കുമാർ, ഷെറി മാത്യു, പി. രാമൻനായർ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ അടിക്കുറിപ്പ്