അടിമാലി : എസ് എൻ ഡി പി യോഗം അടിമാലി യൂണിയൻ 65മത് വിവാഹ പൂർവ്വകൗൺസിലിംഗ് 16,17 തിയതികളിൽ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ഇൻചാർജ് സുനു രാമകൃഷ്ണൻ കെ. യൂണിയൻസെക്രട്ടറി കെ. ജയൻ എന്നിവർഅറിയിച്ചു. നിയുക്ത യോംം ഡയറക്ടർ ബോർഡംഗം അഡ്വ: നൈജു രവീന്ദ്രനാഥ് ഉദ് ഘാടനംചെയ്യും. 16 ന് രാവിലെ ബിജു. പുളിക്കലേടത്ത്. ക്ലാസ്സ് നയിക്കും.വിഷയം: ഗുരുദേവദർശനം കുടുംബജീവിതത്തിൽ. ഉച്ച കഴിഞ്ഞ് ക്ലാസ്സ് നയിക്കുന്നത് ഡോ. ശരത് തിരുവന്തപുരം. വിഷയം: ഗർഭ ധാരണം, പ്രസവം, ശിശു സംരക്ഷണം. 17 ന് ക്ലാസ്സ് നയിക്കുന്നത് കൊടുവഴങ്ങ ബാലകൃഷ്ണൻ. വിഷയം. ദാമ്പത്യം ആനന്ദപ്രദമാക്കൽ. ഉച്ചകഴിഞ്ഞ് രാജേഷ് പൊന്മല.വിഷയം:സ്ത്രീ പുരുഷ മനഃശാസ്ത്രം .