അടിമാലി: നേര്യമംഗലം പ്രദേശത്ത് ഒറ്റ കൊമ്പന്റെ സാന്നിദ്ധ്യം യാത്രക്കാർക്ക് ഭീഷിണിയാകുന്നു. ഇരുചക്ര വാഹന യാത്രക്കാർക്കുംപ്രദേശവാസികൾക്കും ഇതാടെ യാത്രാപ്രശ്നമായി. നേര്യമംഗലം മൂന്നുകലുങ്കിനും ചീയപ്പാറയ്ക്കുമിടയിലാണ് ആനയിറങ്ങിയത്.കഴിഞ്ഞദിവസം കാട്ടാനകൾ നേര്യമംഗലത്തിനുസമീപം കമ്പിലൈനിൽ രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർത്തിരുന്നു. ഇതോടെ കമ്പിലൈൻ പ്രദേശം ഇരുട്ടിലായി.ഈ പ്രദേശങ്ങളിലിറങ്ങിയകാട്ടാനകൾ വൈദ്യുതലൈനിക്ക് മൂന്നു കമുക് മറിച്ചിട്ടെങ്കിലുംആനകൾക്ക് ഷോക്കേറ്റില്ല. രണ്ടുവർഷംമുമ്പ് പാട്ടയിടമ്പ് ആദിവാസിക്കുടിയിലിറങ്ങിയ ഒരു കൊമ്പൻ വൈദ്യുതലൈനിലേക്ക്മരം മറിച്ചിട്ട് ഷോക്കേറ്റ് ചരിഞ്ഞിരുന്നു.ആനശല്യം തടയാൻ വാളറ,ഇഞ്ചത്തൊട്ടി, നഗരംപാറഷനുകളിൽ ജനജാഗ്രതാസമിതികൾ രൂപീകരിക്കാനും വഴിവിള സൗരോർജവേലി എന്നിവസ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് നേര്യമംഗലം ഫോറസ്റ്റ് ഓഫീസർ രതീഷ് കെ.വി പറഞ്ഞു.