കൂരോപ്പട : എസ്.എൻ.ഡി.പി യോഗം കൂരോപ്പട ശാഖയിൽ വിദ്യാരംഭത്തോട് അനുബന്ധിച്ച് ഭരതനാട്യം ക്ലാസ് ആരംഭിച്ചു. പൂജയെടുപ്പ് ചടങ്ങിന്റെ ഭാഗമായി ശ്രീ ശാരദപൂജ, ഗുരുപുഷ്പാഞ്ജലി എന്നിവയും നടത്തി. ഭരതനാട്യം ക്ലാസ് ശാഖാ വൈസ് പ്രസിഡന്റ് എ.എം.രാജു ഉദ്ഘാടനം ചെയ്തു. ഭരതനാട്യം ക്ലാസിൽ ചേരാൻ 8606173121 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി എസ്.രാജീവ് അറിയിച്ചു.