മുണ്ടക്കയം: ശബരിമല പരമ്പരാഗത കാനനപാത അടച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് പ്രക്ഷോഭസമിതി. പാത തുറക്കണമെന്നാവശ്യപ്പെട്ട് കോരുത്തോട്ടിൽ വിവിധ സാമൂഹ്യ സംഘടനകൾ ഒന്നിച്ചുചേർന്ന് ശബരിമല കാനനപാത സംരക്ഷണ പ്രക്ഷോഭസമിതിക്കു രൂപം നൽകിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐക്യമല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കൺവീനറും എസ്.എൻ.ഡി.പി കോരുത്തോട് ശാഖാ മുൻ പ്രസിഡന്റ് എ. എൻ സാബു രക്ഷാധികാരിയും എൻ.എസ്.എസ് കോരുത്തോട് ബ്രാഞ്ച് പ്രസിഡന്റ് പി.എൻ വേണുകുട്ടൻ നായർ പ്ലാത്തോട്ടത്തിൽ ചെയർമാനുമായി ഇരുപത്തൊന്ന് അംഗ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്. വീരശൈവ മഹാസഭ ദേശീയ വർക്കിംഗ് കമ്മറ്റി അംഗം എ.പി. സന്തോഷ് വൈസ് ചെയർമാൻ, എ.കെ.സി.എച്ച് എം.എസ് കുഴിമാവ് ബ്രാഞ്ച് സെക്രട്ടറി ഷിബു കെ.ദാസ് ജോയിന്റ് കൺവീനറുമാണ്.