തലയോലപ്പറമ്പ് : സഹപാഠിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെ നിഥിനമോളുടെ അമ്മ ബിന്ദുവിന്റെ ചികിത്സാ ചെലവിനായി തലയോലപ്പറമ്പ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.ജെ.ജോർജ് 25,000 രൂപയുടെ ചെക്ക് കൈമാറി. ബിന്ദു കിഡ്‌നി, ലിവർ, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് കാലങ്ങളായി ചികിത്സയിലാണ്. ബാങ്ക് മാനേജിംഗ് ഡയറക്ടർ മിനിമോൾ ഐ, ഭരണ സമിതി അംഗങ്ങളായ അഡ്വ. ശ്രീകാന്ത് സോമൻ. പി .വി.കുര്യൻ, സെലീനമ്മ ജോർജ്, വിജയമ്മ ബാബു, കെ. അജിത്ത്, സോഫി ജോസഫ്, ജോൺസൻ ആന്റണി, കെ.സുരേഷ്, കെ.എസ്. ചന്ദ്രിക എന്നിവർ ഒപ്പം ഉണ്ടായിരുന്നു.