counseling

കടുത്തുരുത്തി : കേരളാ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാ അസോസിയേഷൻ കുട്ടികൾക്കായി കൗൺസലിംഗ് സംഘടിപ്പിച്ചു. കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ ആതിഥേയത്വത്തിൽ 'കൂടെയുണ്ട് ' എന്ന പേരിൽ നടത്തിയ ഓൺലൈൻ യോഗം വെച്ചൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻ പി.കെ. മണിലാൽ ഉദ്ഘാടനം ചെയ്തു. സോഷ്യൽ കൗൺസിലർ റാണി സൂസൻ ചെറിയാൻ ക്ലാസെടുത്തു. സോജൻ ജേക്കബ്, വിജിൽ വിജയൻ, സിസ്​റ്റർ ത്രേസ്യാമ്മ, കെ.സി. ചെറിയാൻ, കെ.ബി. സൈഫുദ്ദീൻ, പി.എസ്. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.