വൈക്കം : അറിവിന്റെ ആദ്യക്ഷരം നുകാരാൻ വൈക്കം മഹാദേവ ക്ഷേത്രത്തിൽ എത്തിയത് നിരവധി കുരുന്നുകൾ. നവരാത്രി മണ്ഡപത്തിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ ക്ഷേത്ര കലാപീഠം അദ്ധ്യാപകർ വിദ്യാരംഭത്തിന് നേതൃത്വം നല്കി. സരസ്വതി പൂജയ്ക്ക് ശേഷം നവരാത്രി മണ്ഡപത്തിൽ നിന്ന് ഇടമന എൻ ഇൗശ്വരൻ പോറ്റി ഗ്രന്ഥം ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് കലാപീഠത്തിലെ വിദ്യാർത്ഥികൾ വാദ്യമേളങ്ങളിൽ പരിശിലനം നടത്തി. സെപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ശ്രീലത, അസിസ്റ്റൻഡ് കമ്മിഷണർ ഡി.ജയകുമാർ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എം.ജി മധു , കലാപീഠം മാനേജർ കെ.ഡി.ശിവൻ, പ്രിൻസിപ്പൽ എസ്.പി.ശ്രീകുമാർ, അദ്ധ്യാപകരായ വൈക്കം ഷാജി, വൈക്കം ഹരിഹരയ്യർ, ചേർത്തല അജിത് കുമാർ, വെച്ചൂർ രാജേഷ്, ഉദയനാപുരം പ്രകാശ് , വിജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ആഴാട് ഉമേഷ് നമ്പൂതിരി , ഉപദേശക സമിതി പ്രസിസന്റ് വി. ആർ.ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ പൂജയെടുപ്പിനും വിദ്യാരംഭത്തിനും കാർമ്മികത്വം വഹിച്ചു.
ടി.വി.പുരം സ്വയംഭൂ സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തന്ത്റി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി , മേൽശാന്തി പയാറാട്ടില്ലത്ത് വിജയൻ എന്നിവർ കാർമ്മികത്വം വഹിച്ചു.
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ചടങ്ങുകൾക്ക് മേൽശാന്തി ആനത്താനത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി , ക്ഷേത്ര കാര്യദർശി എ.ജി.വാസുദേവൻ നമ്പൂതിരി , മാനേജർ വടയാർ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അയ്യർകുളങ്ങര ദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് മനോജ് പോറ്റി, വി .ശിവദാസ്, വടക്കേമഠം വിജയവർദ്ധനൻ, മുളക്കുളം രാജശേഖരൻ കാർമ്മികത്വം വഹിച്ചു. പൂജയെടുപ്പും വിദ്യാരംഭവും നടന്നു.
ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിൽ തന്ത്റി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി , മേൽശാന്തി സുധിഷ് മ്യാൽപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ പൂജയെടുപ്പും വിദ്യാരംഭവും ആറാട്ടും നടന്നു.
പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന പൂജയെടുപിന് മേൽശാന്തി ദിനിൽ ഭട്ടതിരി കാർമ്മികത്വം വഹിച്ചു.
കുടവെച്ചൂർ ശാസ്‌ക്കുളം, കുടവെച്ചൂർ ഗോവിന്ദപുരം, ഉല്ലല പൂങ്കാവ്, വെച്ചൂർ വൈകുണ്ഠപുരം, കുടവെച്ചൂർ ചേരകുളങ്ങര എന്നീ ക്ഷേത്രങ്ങളിലും പൂജയെടുപ്പും വിദ്യാരംഭവും നടന്നു.