lali-prethap

വൈക്കം : ശ്രീനാരായണ ഗുരുദേവൻ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കാരേശ്വരം ക്ഷേത്രത്തിൽ നിരവധി കുട്ടികൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. തലയോലപ്പറമ്പ് ഡി.ബി. കോളേജ് റിട്ട. പ്രൊഫസർ ഡോ.ലാലി പ്രതാപ്, വൈക്കം ക്ഷേത്രം മേൽശാന്തി ​ടി.ഡി.നാരായണൻ നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. ദേവസ്വം പ്രസിഡന്റ് പി.വി.ബിനേഷ് , ചെയർമാൻ കെ.എസ്. പ്രീജു, കൺവീനർ കെ.എസ്. സാജു, വൈസ് പ്രസിഡന്റ് രമേഷ് പി. ദാസ്, സെക്രട്ടറി കെ.വി പ്രസന്നൻ, ട്രഷറർ കെ.വി. പ്രകാശൻ, ജോയന്റ് സെക്രട്ടറി പി.​ടി.നടരാജൻ, പി.പി.സന്തോഷ് , തിരുമേനി പുതുശ്ശേരി, പി.എസ്.സജീവ്, പി.എസ്.പ്രസന്ന, വി.ഡി. സന്തോഷ്, എം.കെ. ദിനമണി, ജി.ശശി എന്നിവർ നേതൃത്വം നൽകി.