ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതീ - യുവാക്കൾക്കുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ 65-ാമത് ബാച്ച് ഇന്നും നാളെയും ഓൺലൈനായി നടക്കും. രാവിലെ 9 ന് യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി. എം.ചന്ദ്രൻ, ബോർഡ് മെമ്പർ എൻ.നടേശൻ, കോഴ്‌സ് കോ-ഓർഡിനേറ്റർ അജയകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഗ്രെയ്‌സ് ലാൽ, ഡോ. ശരത്ചന്ദ്രൻ, രാജേഷ് പൊന്മല, സുരേഷ് പരമേശ്വരൻ, സജീവ് പൂവത്ത് എന്നിവർ ക്ലാസുകൾ നയിക്കും. ഫോൺ: 04812420915, 9400512099,9496885517, 9947103728.