പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യൂണിയൻ പ്രാർത്ഥനാഹാളിൽ വിജയദശമി ദിനചടങ്ങുകൾ നടന്നു. പ്രാർത്ഥനകൾക്ക് കോട്ടയം എ.ബി.പ്രസാദ് കുമാർ നേതൃത്വം നൽകി. യൂണിയൻ കൺവീനർ എം.പി.സെൻ ദീപംതെളിയിച്ചു. തുടർന്ന് മഹാഗുരുപൂജായജ്ഞം, ശാരദാ മന്ത്രാർച്ചനായജ്ഞം എന്നിവ നടന്നു. വിദ്യാരംഭ സമ്മേളനം യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ ഗോപിക ഉദയൻ, ഡോ. ആരതി രാജൻ, രാകേന്ദു സജി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. യൂണിയൻ കൺവീനർ എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം സി.ടി.രാജൻ, അരുൺ കുളംപള്ളി, വനിതാസംഘം നേതാക്കളായ മിനർവ മോഹൻ, സോളി ഷാജി, ബിന്ദു സജി മനത്താനം, അംബികാ സുകുമാരൻ, കുമാരി ഭാസ്‌കരൻ മല്ലികശ്ശേരി, സ്മിത ഷാജി പാതാമ്പുഴ, ബീന മോഹൻദാസ്, സുജ മണിലാൽ, ലിജി ശ്യാം, രാജി ജിജിരാജ്, യൂത്ത് മൂവ്‌മെന്റ് നേതാക്കളായ അനീഷ് ഇരട്ടയാനി, സുധീഷ് ചെമ്പംകുളം, സനൽ പൂഞ്ഞാർ, അനീഷ് വള്ളിച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.