പുതുപ്പള്ളിപ്പടവ് : എസ്.എൻ.ഡി.പി യോഗം 2901 -ാം നമ്പർ പുതുപ്പള്ളിപ്പടവ് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ശ്രീനാരായണ പ്രാർത്ഥന മന്ദിര ഹാൾ സമർപ്പണം നാളെ നടക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം മഠാധിപതി ധർമ്മചൈതന്യ സ്വാമി സമർപ്പണം നിർവഹിക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് മുഖ്യപ്രസംഗം നടത്തും. ആദരിക്കലും അനുമോദന പ്രസംഗവും യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ നിർവഹിക്കും. യോഗം ഡയറക്ടർ ബോർഡ് അംഗം സജീവ് പൂവത്ത് ആശംസയർപ്പിക്കും. ശാഖാ സെക്രട്ടറി ടി.ആർ. അജി സ്വാഗതവും, പ്രസിഡന്റ് എം.എസ്.സുരേഷ് നന്ദിയും പറയും. എൻ.ജെ.ജയരാജ്, കെ.വിനോദ്, കെ.ആർ.ലെജു, എം. കെ.വിജയൻ, എൻ.ഇ.ജയപ്രകാശ്, കെ.എം.ശശിമോൻ, രാമാനുജൻ, പി.വിജയകുമാർ, ജോൺസൺ മാത്യു, ലത ഉണ്ണികൃഷ്ണൻ, ശശീന്ദ്രൻ, ശ്രീജാ മനു, ലാമിയ എലിസബത്ത്, ജോ ജോസഫ്, രാജേഷ് കൈടാചിറ , എം.കെ.ബാബു, കെ.സി. മോഹൻ ദാസ്, സി.ജി.സുകുമാരൻ, പി.ഡി.വിശ്വംഭരൻ എന്നിവർ പങ്കെടുക്കും.