കറുകച്ചാൽ : പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്തെ നവരാത്രി മഹോത്സവത്തിന് സമാപനമായി. വിജയദശമി ദിനമായ ഇന്നലെ പുലർച്ചെ പരദേവതാ പൂജയോടെ ചടങ്ങുകൾ തുടങ്ങി. കർമ്മ സ്ഥാനത്ത് നിന്ന് വിശിഷ്ട ഗ്രന്ഥം മനയിലേക്ക് തിരികെ എഴുന്നള്ളിച്ചതിനെ തുടർന്ന് പൂജയെടുപ്പും വിദ്യാരംഭ ചടങ്ങും നടന്നു. രാവിലെ 10 ന് നടന്ന നവരാത്രി സർവമത സാംസ്കാരിക സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. തിരുവാഭരണ പാത സംരക്ഷണ സമിതി കൺവീനർ പ്രസാദ് കുഴിക്കാല അദ്ധ്യക്ഷത വഹിച്ചു. നവരാത്രി കലാശ്രേഷ്ഠ പുരസ്‌കാരം സീരിയൽ ആർട്ടിസ്റ്റ് ബിനു വർഗ്ഗീസിനും, സ്‌നേഹ സാന്ത്വനം പുരസ്‌ക്കാരം നിഷ സ്‌നേഹക്കൂടിനും സമർപ്പിച്ചു. കൊവിഡ് പോരാളികളെയും ആദരിച്ചു. സ്വാമിനി ചന്ദ്രമതിയമ്മ, ഡോ രാധാമണി പരമേശ്വരൻ നായർ, പ്രജീഷ് തണ്ണീർമുക്കം, കങ്ങഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ.മാത്യു ആനിത്തോട്ടം, സി.വി.മാത്തുക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു. മധു ദേവാനന്ദ തിരുമേനിയുടെ കാർമ്മികത്വത്തിൽ ചണ്ഡികാഹോമവും നടന്നു.