കോട്ടയം : അസി: ദേവസ്വം കമ്മിഷണർ ഓഫീസ് പടിക്കൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. ഉത്തരമേഖല സെക്രട്ടറി പാമ്പാടി സുനിൽശാന്തി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ഗ്രൂപ്പ് രക്ഷാധികാരിയും കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റുമായ അഡ്വ.ജി.ഗോപകുമാർ ഉദ്ഘാനം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയംഭരണ സ്ഥാപനം എന്ന് പറയുന്നതല്ലാതെ പ്രവൃത്തിയിലില്ലാത്തതാണ് ശബരിമല വെർച്വൽ ക്യൂ ദേവസ്വം ബോർഡിനെ ഏൽപ്പിക്കാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി പ്രേംജിത്ത് ശർമ്മ ,സാജു.പി.ഗോവിന്ദ്, കെ.ജി.ഷൈജു, വെന്നിമല ഉണ്ണിക്യഷ്ണൻ, കെ ആർ.സുരേഷ് എന്നിവർ സംസാരിച്ചു.