kobchandra77

അമയന്നൂർ: ശ്രീവിലാസത്തിൽ ചന്ദ്രശേഖരൻ നായർ (77) നിര്യാതനായി. മണർകാട് ഗവ. യൂ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ, പാമ്പാടി ശ്രീഭദ്രാ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ, അമയന്നൂർ എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ്, അമയന്നൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, കേരള സ്റ്റേറ്റ് പെൻഷൻ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, അമയന്നൂർ ദർശനാ റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള പെരുമ്പാവൂർ പത്മനാഭപുരം നിരവത്ത് കുടുംബാംഗമാണ്. മക്കൾ: രാഖീ അനീഷ്, പ്രൊഫ. രഞ്ജിത് സി. (എച്ച്.ഒ.ഡി,​ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിസിയോ തെറാപ്പി, എസ്.എം.ഇ.,ഗാന്ധിനഗർ). മരുമക്കൾ: അനീഷ് കുമാർ (അസി.എൻജിനിയർ, കെ.എസ്.ഇ.ബി. വൈക്കം),​ വിജയലക്ഷ്മി (അസി.പ്രൊഫസർ എസ്.എം.ഇ. പുതുപ്പള്ളി). സംസ്‌കാരം നടത്തി.