കോട്ടയം : ലോക കാഴ്ചദിനത്തിന്റെ ഭാഗമായി ഡോ.അഗർവാൾസ് നേത്രാശുപത്രിയും, വൈ.എം.സി.എയുടെ കോട്ടയം ചാപ്റ്ററും കൈകോർത്ത് നേത്രസംരക്ഷണം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നഗരത്തിൽ രണ്ട് കിലോമീറ്റർ വാക്കത്തോൺ നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ ഫ്ലാഗ് ഒഫ് ചെയ്തു. ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ, വൈഎംസിഎ ഹാളിൽ സമാപിച്ചു. തോമസ് ചാഴികാടൻ എം.പി സൗജന്യ നേത്ര ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ഉദ്ഘാടനം ചെയ്തു. ഈ മാസത്തിൽ കേരള സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾക്കായി 100 തിമിര ശസ്ത്രക്രിയകൾ നടത്താനും ആശുപത്രി പദ്ധതിയിടുന്നു.