mm

കോട്ടയം : ബി.ജെ.പി ജില്ലാ പ്രസിഡന്റായി ജി.ലിജിൻ ലാൽ ചുമതലയേറ്റു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി എം.ഗണേഷ്, ദേശീയ സമിതി അംഗങ്ങളായ ഏറ്റുമാനൂർ രാധാകൃഷ്ണൻ, ജി.രാമൻനായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പ്രമീളദേവി, സംസ്ഥാന വക്താവ് അഡ്വ.നാരായണൻ നമ്പൂതിരി ,സംസ്ഥാന സമിതി അംഗം ബി.രാധാകൃഷ്ണ മേനോൻ, കർഷകമോർച്ച ദേശീയ വൈസ് പ്രസിഡന്റ് എസ്.ജയസൂര്യൻ, മേഖല പ്രസിഡന്റ് എൻ.ഹരി, പി.കെ.രവീന്ദ്രൻ, എം.ബി. രാജഗോപാൽ, ടി.എൻ.ഹരികുമാർ, പ്രൊഫ.ബി.വിജയകുമാർ, ബാലകൃഷ്ണകുറുപ്പ്, എം.എസ്.കരുണാകരൻ, എൻ.കെ. ശശികുമാർ, എൻ.പി.കൃഷ്ണകുമാർ, തോമസ് ജോൺ, കെ.ഗുപ്തൻ എന്നിവർ പങ്കെടുത്തു.