ചങ്ങനാശേരി: താലൂക്കിലെ എല്ലാ പട്ടികജാതി ശ്മശാനങ്ങളും കാലോചിതമായി പരിഷ്ക്കരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെ.പി.എം.എസ് ചങ്ങനാശേരി യൂണിയൻ കമ്മറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുജാ സതീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ശ്രീജിനി സജീവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.യു അനിൽ, പ്രിയദർശനി ഓമനക്കുട്ടൻ, ഡോ.അനിൽ അമര, യൂണിയൻ സെക്രട്ടറി പ്രശാന്ത് പൊന്നപ്പൻ, ട്രഷറർ സിബി വാസുദേവൻ, യൂണിയൻ മീഡിയ കോർഡിനേറ്റർ സന്തോഷ്‌കുമാർ പായിപ്പാട്, എം.ആർ ബൈജു, പ്രശാന്ത് പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.