yy

കോട്ടയം : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ യൂത്ത്മൂവ്മെന്റും വനിതാസംഘവും സംഘടിപ്പിച്ച ഓൺലൈൻ കലാമേള സർഗോത്സവ് സമാപന സമ്മേളം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ലിനീഷ് ടി.ആക്കളം അദ്ധ്യക്ഷത വഹിച്ചു. സ്പൈസസ് ബോർഡ് ചെയർമാൻ എ.ജി.തങ്കപ്പനെ യൂത്ത്മൂവ്മെന്റ്,​ വനിതാസംഘം ഭാരവാഹികൾ ആദരിച്ചു. കലാമേളയുടെ സമ്മാനദാനം യൂത്ത്മൂവ്മെന്റ് സെക്രട്ടറി രാജേഷ് നെടുമങ്ങാട് നിർവഹിച്ചു. പി.ജി.ആർ. പ്രസംഗ മത്സര സമ്മാന ദാനം യൂണിയൻ സെക്രട്ടറി ആർ.രാജീവ് നിർവഹിച്ചു. നീറ്റ് പരീക്ഷ ഉന്നത റാങ്ക് ജേതാവ് ഡോ.സജിത് രാജ്,​ ഗാബിറ്റ് പി.എസ്.സി അക്കാഡമിയിൽ നിന്ന് പൊലീസ് സേനയിൽ ജോലി ലഭിച്ച യൂത്ത്മൂവ്മെന്റ് യൂണിയൻ കൗൺസിൽ അംഗം എ.എസ്.അനന്ദു എന്നിവരെ അഡ്വ.ശാന്താറാം റോയ് അനുമോദിച്ചു. വനിതാ സംഘം കേന്ദ്രസമിതി അംഗം ഷൈലജ രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് ജോ.സെക്രട്ടറി സജീഷ് മണലേൽ,​ ജില്ലാ ചെയർമാൻ ശ്രീദേവ് കെ.ദാസ്,​ സൈബർ സേന കൺവീനർ ഷെൻസ് സഹദേവൻ,​ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്യാമള വിജയൻ,​ കേന്ദ്രസമിതി അംഗം സനോജ് ജോനകം വിരുതിൽ,​ സൈബർ സേന ജില്ലാ ചെയർമാൻ ബിപിൻ ഷാൻ,​ ചെയർമാൻ ജിനോ ഷാജി എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ് സ്വാഗതവും വനിതാ സംഘം സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ നന്ദിയും പറഞ്ഞു.